Untitled Document Untitled Document
Increase Speed Stop Decrease Speed
School's Name

Mala School Kalolsavam Online Resultകൊടകര-കൃഷ്‌ണന്‍കോട്ട സംസ്ഥാനപാത വികസനം 'മാന്ദ്യ'ത്തില്‍
മാള: നിര്‍മ്മാണോദ്‌ഘാടനം കഴിഞ്ഞ്‌ നാലുമാസം പിന്നിട്ടിട്ടും കൊടകര-കൃഷ്‌ണന്‍കോട്ട സംസ്ഥാനപാതയുടെ പണികള്‍ ആരംഭിച്ചിട്ടില്ല. ജൂലായ്‌ 25ന്‌ പൊതുമരാമത്ത്‌ വകുപ്പുമന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞാണ്‌ ഉദ്‌ഘാടനം നിര്‍വഹിച്ചത്‌. മാള ടൗണ്‍ ഒഴികെ മറ്റിടങ്ങളില്‍ ഓണത്തിന്‌ മുമ്പായി നിര്‍മ്മാണ ജോലികള്‍ ആരംഭിക്കുമെന്നായിരുന്നു പ്രഖ്യാപനം.
Read More...
5 Dec 2011 - 00:57 by malaonline Malaonline

മാളയില്‍ 23ന്‌ ലീഡര്‍ അനുസ്‌മരണം
മാള: മുന്‍ മുഖ്യമന്ത്രി കെ. കരുണാകരന്റെ ഒന്നാംചരമവാര്‍ഷികം ഡിസംബര്‍ 23ന്‌ മാളയില്‍ ആചരിക്കുന്നതിന്‌ ഒരുക്കങ്ങളായി. മാള-കൊടുങ്ങല്ലൂര്‍ ബ്ലോക്ക്‌ കമ്മിറ്റികള്‍ സംയുക്തമായാണ്‌ പരിപാടികള്‍ സംഘടിപ്പിക്കുന്നത്‌. ഉച്ചതിരിഞ്ഞ്‌ 3ന്‌ മാള സി.യു.സി. ഓഡിറ്റോറിയത്തില്‍ സര്‍വ്വകക്ഷി അനുസ്‌മരണം നടക്കും.
ആലോചനായോഗം മുന്‍ എം.എല്‍.എ. ടി.യു. രാധാകൃഷ്‌ണന്‍ ഉദ്‌ഘാടനം ചെയ്‌തു. അബ്ദുള്‍കരീം അധ്യക്ഷത വഹിച്ചു. ടി.എം. നാസ്സര്‍, ടെസ്സി ടൈറ്റസ്‌, പി.കെ. ഗോപി, വര്‍ഗീസ്‌ കാച്ചപ്പിള്ളി, വേണു വെണ്ണറ, വി.എം. മൊഹിയുദ്ദീന്‍, പി.ഡി. ജോസ്‌ തുടങ്ങിയവര്‍ പ്രസംഗിച്ചു. സംഘാടക സമിതി ചെയര്‍മാനായി ടി.യു. രാധാകൃഷ്‌ണനെ തിരഞ്ഞെടുത്തു.

Read More...
3 Dec 2011 - 23:09 by malaonline Malaonline

കുഴൂര്‍ ഏകാദശി ഉത്സവത്തിന്‌ കൊടിയേറി
മാള: കുഴൂര്‍ ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ പ്രസിദ്ധമായ ഏകാദശി മഹോത്സവത്തിന്‌ വെള്ളിയാഴ്‌ച രാത്രി തന്ത്രിമുഖ്യന്‍ പട്ടംതുരുത്തി മേക്കാട്‌ ശങ്കരന്‍ നമ്പൂതിരിപ്പാട്‌ കൊടി ഉയര്‍ത്തി.
തുടര്‍ന്ന്‌ നൃത്തനൃത്യങ്ങളും അരങ്ങേറി. രാവിലെ 9.30ന്‌ ദ്രവ്യകലശാഭിഷേകത്തോടെയാണ്‌ എട്ടുദിവസത്തെ ആഘോഷങ്ങള്‍ക്ക്‌ തുടക്കം കുറിച്ചത്‌. ചുറ്റമ്പലത്തിന്‌ പുറത്ത്‌ പുതുതായി നിര്‍മ്മിച്ച അലങ്കാരദീപങ്ങളുടെ സമര്‍പ്പണം കൊച്ചിന്‍ ദേവസ്വം ബോര്‍ഡ്‌ പ്രസിഡന്റ്‌ എം.സി.എസ്‌. മേനോന്‍ നിര്‍വ്വഹിച്ചു.
Read More...
3 Dec 2011 - 22:31 by malaonline Malaonline

കുഴൂരില്‍ തരിശ്‌രഹിത കൃഷി പദ്ധതിക്ക്‌ തുടക്കമായി
മാള: കുഴൂര്‍ ഗ്രാമപ്പഞ്ചായത്തിലെ തരിശ്‌ നിലങ്ങളില്‍ നെല്‍കൃഷി ആരംഭിച്ചു. ഗ്രാമപ്പഞ്ചായത്തിനെ തരിശ്‌രഹിതമാക്കുന്നതിന്റെ ഭാഗമായാണ്‌ തുമ്പരശ്ശേരി പാടശേഖരത്തില്‍ കൃഷി ആരംഭിച്ചത്‌. വര്‍ഷങ്ങളായി കൃഷിയിറക്കാതെ കിടന്നിരുന്ന പാടത്ത്‌ ടി.എന്‍. പ്രതാപന്‍ എം.എല്‍.എ. ഞാറുനട്ട്‌ പദ്ധതി ഉദ്‌ഘാടനം ചെയ്‌തു. ഗ്രാമപ്പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ.എഫ്‌. ജെയിംസ്‌ അധ്യക്ഷത വഹിച്ചു. ഗ്രാമപ്പഞ്ചായത്തംഗങ്ങളായ പോള്‍സന്‍ കൊടിയന്‍, ഇ. കേശവന്‍കുട്ടി, എന്‍. ഉണ്ണികൃഷ്‌ണന്‍, വി.എ. മുരളി, പി.എഫ്‌. ജോണ്‍സന്‍, ഫാ. പ്ലോജന്‍ കണ്ണമ്പുഴ, പി.എ. അന്തോണി, സുജിത്ത്‌ എന്നിവര്‍ പ്രസംഗിച്ചു. 12 ഏക്കറിലാണ്‌ ഇപ്പോള്‍ കൃഷി ആരംഭിച്ചിട്ടുള്ളത്‌.


Read More...
3 Dec 2011 - 00:33 by malaonline Malaonline

കാറ്റില്‍ അഷ്ടമിച്ചിറയിലും പുത്തന്‍ചിറയിലും നാശനഷ്ടം
മാള: കഴിഞ്ഞ രാത്രിയിലുണ്ടായ ശക്തമായ കാറ്റ്‌ അഷ്ടമിച്ചിറ, പുത്തന്‍ചിറ മേഖലകളില്‍ കാര്‍ഷിക വിളകള്‍ക്ക്‌ കനത്തനീശം വിതച്ചു. ഏത്തവാഴകള്‍ കൂട്ടത്തോടെ ഒടിഞ്ഞുവീണു. അഷ്ടമിച്ചിറ ശിവക്ഷേത്രത്തിന്‌ പിറകിലായി മൂന്നര ഏക്കര്‍ വിസ്‌തൃതിയുള്ള ഗിരിജാ രാധാകൃഷ്‌ണന്റെ തോട്ടത്തിലെ ആയിരത്തോളം വാഴകള്‍ ഒടിഞ്ഞുവീണു.
ധനകാര്യസ്ഥാപനങ്ങളില്‍ നിന്നുള്ള വായ്‌പ കൊണ്ടാണ്‌ കൃഷി ഇറക്കിയിരുന്നത്‌. പുത്തന്‍ചിറ വടക്കുംമുറിയില്‍ അഞ്ചേരി വര്‍ഗീസിന്റെ ഓടുമേഞ്ഞ വീടിന്‌ മുകളില്‍ തെങ്ങ്‌ കടപുഴകി വീണു. മേല്‍ക്കൂര പൂര്‍ണമായും തകര്‍ന്നു. ഭിത്തികള്‍ക്കും കേടുപാടുപറ്റി. വീട്ടുകാര്‍ ഉറങ്ങിക്കിടക്കവേ രാത്രി 11 മണിയോടെയായിരുന്നു സംഭവം.

Read More...
2 Dec 2011 - 22:22 by malaonline Malaonline


malaonline

കോഴിഫാമില്‍ തെരുവുനായ്ക്കളുടെ അക്രമം. അഞ്ഞൂറിലധികം കോഴികളെ കട
more...

malaonline
malaonline